Trending

വി. സ്പോർട്ടോ സ്പോർട്സ് ക്ലബ്ബ് ചരിത്രം കുറിച്ചു.

എളേറ്റിൽ : എളേറ്റിൽ വി. സ്പോർട്ടോ സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാം വാർഷകത്തോടനുബദ്ധിച്ച് നടത്തിയ ഒന്നാമത് ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ചാമ്പ്യൻ ലീഗ് മത്സരങ്ങൾ 
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  നസ്റി ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡൻറ് ഹബീബ് എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബിന്റെ  മുഖ്യരക്ഷാധികാരി എൻസി ഉസ്സയിൽ മാസ്റ്റർ,രക്ഷാധികാരികളായ നാസർ എ.ടി , ബാബു , വിനോദ് മാസ്റ്റർ , എൻ കെ സലാം മാസ്റ്റർ , സലാം.ടി , സൈനോജ് , ഇൽയാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു . ചാമ്പ്യൻ ലീഗ് ഫുട്ബോൾ മത്സരത്തിലെ വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് ട്രോഫികൾ  സമ്മാനിച്ചു . വാർഡ് മെമ്പർമാരായ പ്രിയങ്ക കരുഞ്ഞിയിൽ , റസീന ടീച്ചർ , മുഹമ്മദലി എന്നിവർ സംസാരിച്ചു 
 
എളേറ്റിൽ പ്രദേശത്തെ മുഴുവൻ  കായിക പ്രേമികളുടെയും ഒരുപാട് കാലത്തെ സ്വപ്ന മായിരുന്നു ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മൽസരം നാട്ടിൽ നടക്കണം എന്നത് . ആ ചിരകാല സ്വപ്നം വി. സ്പോർട്ടോസ്പോർട്സ്  ക്ലബ്ബിലൂടെ പൂവണിഞ്ഞു.

സ്പോട്സ് മേഖലയിലും സാമൂഹിക സാംസ്ക്കാരിക മേഖലയിലും നിറഞ്ഞ് നിൽക്കുന്ന ക്ലബ്ബാണ് വി. സ്പോർട്ടോ 
കോവിഡ് സമയത്ത് നാട്ടിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട് . 
ഇപ്പോഴുപാവപ്പെട്ട രോഗികൾ  മരുന്നുകൾ എത്തിച്ച് നൽകുന്നുണ്ട്ക്ലബ്ബ് . 
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് പഠിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ച് നൽകുന്നണ്ട് . 
രോഗികൾക്ക് ആവശ്യമായ വാട്ടർ ബഡ്ഡ് , എയർ ബഡ്ഡ് , വീൽചെയർ തുടങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ക്ലബ്ബിലുണ്ട് ആവശ്യ മുള്ള രോഗികൾക്ക് എത്തിച്ച് നൽകാറുണ്ട് . 
കുട്ടികളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയത്തിനെതിരെ ജനമൈത്രി പോലീസും ക്ലബ്ബും ചേർന്ന് ക്യാമ്പയിൻ നടത്തി100 ൽപരം കുട്ടികൾ പങ്കെടത്തു.അതിനോടനുബന്ധിച്ച് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു . കൊച്ചു കുട്ടികൾക്ക് വെക്കേഷൻ ടൈമിൽ ഒരു മാസം നീണ്ടുനിൽ ക്കുന്ന ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു . വി. സ്പോർട്ടോ ക്രിക്കറ്റ് ടീമിനെ ജില്ലയിലെ മികച്ച ടീമാക്കാൻ കഴിഞ്ഞു . ഓരോ മേഖലയിലും തന്നെതായ കഴിവ്  തെളിയിച്ച വരെയും നാട്ടിലെ പ്രമുഖ വ്യക്തി കളേയും ക്ലബിന്റെ അഞ്ചാം വാർഷികത്തിൽ ആദരിച്ചു.

ക്ലബ്ബ് സെക്രട്ടറി ജംഷീർ അലി സ്വഗതവും 
ട്രഷറർ ദിലീപ് നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right