പൂനൂര്‍ : മങ്ങാട് എ യു പി സ്കൂളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പ്രവേശനോല്‍സവം വിപുലമായി സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു
+2 , SSLC , NMMS പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മെമ്പര്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറി.ഗാനവിരുന്നിന് ഷാജി മങ്ങാട് നേതൃത്വം നല്‍കി.
ഉണ്ണികുളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് പൂങ്കാവനം , എം പി ടി എ ചെയര്‍പേഴ്സണ്‍ സജ്ന എം , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രധാനാധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION