Trending

അത് ലറ്റിക്സ് അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു.

കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവധിക്കാല പരിശീലന ക്യാമ്പ് എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.  കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എസ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

പി. പി  മുഹമ്മദ്‌ റാഫി, എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, അജ്നാസ് എളേറ്റിൽ, മുഹമ്മദ്‌ ഹസ്സൻ, കെ. അരുൺ, പി. ടി അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് സ്വാഗതവും കെ. അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right