പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2023 - 24 അധ്യയനവർഷത്തിലെ എട്ടാം തരത്തിലേയ്ക്കുള്ള അഡ്മിഷൻ ഇന്ന് (4.5.2023) മുതൽ ആരംഭിക്കുന്നു. കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് സമയം. അഡ്മിഷൻ 5, 8, 9 തീയതികളിലും തുടരും.
സ്കൂളിൽ നിന്നും ലഭിച്ച അപേക്ഷ ഫോമിനൊപ്പം യുപി സ്കൂളിൽ നിന്നും ലഭിച്ച ടി സി, ജനന സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും കോപ്പിയും, ആധാർ കാർഡിന്റെ ഒറിജിനലും കോപ്പിയും എന്നിവ കരുതേണ്ടതാണ്.
അപേക്ഷ ഫോം കൈപ്പറ്റാത്തവർക്ക് അഡ്മിഷനായി വരുമ്പോൾ സ്കൂളിൽ നിന്ന് അത് നേടാവുന്നതാണ്.അഡ്മിഷൻ സമയത്ത് കുട്ടിയും രക്ഷിതാവും ഹാജരാക്കേണ്ടതാണ് എന്ന് ഹെഡ്മാസ്റ്റർ അറിയിക്കുന്നു.
0 Comments