ബാലുശ്ശേരി: ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തില്‍ കാറുടമക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും. മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ തരുണ്‍ സേവനം ചെയ്യുകയും വേണം.സുപ്രീംകോടതി നിർദേശപ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്തതിന് ശേഷമുള്ള തുടർ നടപടിയാണിത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളമാണ് തരുണിന്റെ കാർ മാർഗതടസം സൃഷ്ടിച്ചത്. രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്നു ആംബുലൻസ്.
നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നൽകുകയായിരുന്നു.
Tags:
WHEELS