Trending

കാപ്പ; യുവാവിനെ ജില്ലയില്‍ നിന്നും നാടുകടത്താന്‍ ഉത്തരവ്.

ബാലുശ്ശേരി: നിരവധി കേസുകളില്‍ പ്രതിയായ ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന തുരുത്ത്യാട് തൂണക്കണ്ടി അര്‍ജുന്‍ എന്ന അപ്പാണിയെ ( 27) കാപ്പ ഉത്തരവ് പ്രകാരം ജില്ലയില്‍ നിന്നും നാടുകടത്താന്‍ കണ്ണൂര്‍ ഡി.ഐ.ജി യുടെ ഉത്തരവ്.അര്‍ജുനെതിരെ ബാലുശ്ശേരി, പെരുവണ്ണാമുഴി സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്.

നിലവില്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ കാപ്പ ഉത്തരവ് പ്രകാരം കോഴിക്കോട് റവന്യൂ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്താന്‍ കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി കറുപ്പസ്വാമിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ആറു കേസുകളും പെരുവണ്ണാമുഴി സ്റ്റേഷനില്‍ ഒരു കേസും അപ്പാണിയുടെ പേരിലുണ്ട്. അവസാനമായി ന്യൂ ഇയര്‍ ദിവസം കോക്കല്ലൂരില്‍ വെച്ച്‌ രണ്ടുപേരെ അടിച്ചുപരിക്കേല്‍പിച്ച കേസും കൂടി ചേര്‍ത്താണ് അപ്പാണിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

കോഴിക്കോട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് വന്നിട്ടുള്ളത്. കാപ്പ ആക്‌ട് പ്രകാരമാണ് ഉത്തരവ്.
Previous Post Next Post
3/TECH/col-right