Trending

കെഎസ്ആർടിസി:തൊഴിലാളികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം;KSTEO (STU)

കെഎസ്ആർടിസിയിൽ കട്ടപ്പുറത്തുള്ള 1200 ബസ്സുകൾ ഇതുവരെയും റോഡിൽ ഇറക്കാൻ കഴിയാതെ വന്നപ്പോൾ മാനേജ്മെന്റിന്റെ കഴിവുകേട് മറച്ചു വെക്കാൻ വേണ്ടി മെക്കാനിക്കൽ വിഭാഗം തൊഴിലാളികളെ കുറ്റപ്പെടുത്തിക്കൊണ്ട് പത്രമാധ്യമങ്ങൾക്ക് വാർത്ത നൽകുന്ന മാനേജ്മെന്റ് നടപടി അപലപനീയവും പ്രതിഷേധാർഹവുംആണെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തി തൊഴിലാളികളെ കുറ്റപ്പെടുത്തി കൊണ്ടുള്ള വാർത്ത പിൻവലിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്നും കെ എസ് ടി ഇ ഒ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 കെഎസ്ആർടിസിക്ക് ആവശ്യത്തിനുള്ള സ്പെയർപാർട്സുകൾ പോലും വാങ്ങാതെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് ആവശ്യമുള്ള ആധുനിക ടൂള്‍സുകൾ പോലും നൽകാതെ ഉള്ള ടൂൾസുകൾ വച്ചും പരിമിതമായി മാത്രം കിട്ടുന്ന സ്പെയർ പാർട്സുകൾ കൊണ്ടും പരമാവധി ബസ്സുകൾ റോഡിൽ ഇറക്കാൻ വേണ്ടി അഹോരാത്രം  ജോലിചെയ്യുന്ന മെക്കാനിക്കൽ വിഭാഗം  ജീവനക്കാരെ ഒന്നടങ്കം പൊതുജനങ്ങൾക് മുമ്പിൽ മോശക്കാരാക്കി ചിത്രീകരിക്കുന്ന നടപടി  മാനേജ്‍മെന്റ് നിർത്തണം.

പൊതുജനങ്ങൾ ബസുകൾ ഇല്ലാതെ യാത്രാക്ലേശം അനുഭവിക്കുമ്പോൾ  കെഎസ്ആർടിസി പുതിയ ബസ്സുകൾ റോഡിൽ ഇറക്കാൻ കഴിയാതെ 15 വർഷം കഴിഞ്ഞ ബസ്സുകൾ നിരത്തിലിറക്കാൻ പാടില്ലെന്ന കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവുകളെ മറികടന്നുകൊണ്ട് പഴയ ബസ്സുകൾ വീണ്ടും ഓടിക്കാനുള്ള തീരുമാനവും പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇൻഷുറൻസ് പരിരക്ഷ പോലും  കൊടുക്കാൻ ബാധ്യതയില്ലെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുമ്പോൾ യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ  സുരക്ഷിതത്വത്തിന് സർക്കാറും മാനേജ്മെന്റും പുല്ലുവിലയാണ് കൽപ്പിക്കുന്നത്.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസ്സുകൾ ഓടിക്കാൻ തയ്യാറാവില്ല എന്ന് തൊഴിലാളികൾ ഒന്നടങ്കം തീരുമാനമെടുക്കുകയാണ് വേണ്ടത് എന്നും മാനേജ്‌മെന്റിന്റെ പിടിപ്പ് കേട് മൂലം  കെ ടി ഡി ഫ് സിക് പണയം  വെക്കേണ്ടി വന്ന കോഴിക്കോട്ടെ കണ്ണായ  സ്ഥലത്തു  സ്ഥിതി  ചെയ്യുന്ന കോടികൾ വിലയുള്ള കോഴിക്കോട്  ബി ഒ ട്ടി ബസ്റ്റാന്റ്  അഴിമതി മാത്രം ലക്ഷ്യം  വെച്ച് ഉന്നതരുടെ ഒത്താശയോടെ കെടിഡിഫ്സി ക് തീറെഴുതി കൊടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറ ണമെന്നും. നയപരമായ തീരുമാനമെടുത്ത് ബാധ്യതകൾ എഴുതി തള്ളി കെഎസ്ർട്ടിസി യുടെ ഭൂമിയും ആസ്തികളും സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. എല്ലാ മാസവും  അഞ്ചാം തീയതിക് മുമ്പ്കെഎസ്ആർടി തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കിനു പോലും വില കൊടുക്കാതെ ശമ്പളം ഗഡുക്കളാക്കി വിതരണം ചെയ്തു കൊണ്ട് തൊഴിലാളികളെ പട്ടിണികിടുകയും. തൊഴിലാളികളെ ശത്രുക്കളായി കാണുകയും  ചെയ്യുന്നത് അവസാനിപ്പിക്കണം.

കർണ്ണാടക, തമിഴ്നാട് പോലുള്ള ഇതര സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ കൂടുതൽ അഡീഷനൽ ബസ്സുകൾ അനുവദിച്ച് ഫ്ലക്സി ചാർജുകൾ ഏർപ്പെടുത്തി കേരളത്തിലേക്കും തിരിച്ചും പുതിയ സ്പെഷൽ സർവ്വീസുകൾ ഏർപ്പെടുത്തി വരുമാനം ഉണ്ടാക്കാൻ  ശ്രമിക്കുമ്പോൾ കേരള ആർടിസിയുടെ നിലവിലെ സ്ഥിതി മാനേജ്മെൻ്റിൻ്റെയും സർക്കാരിൻ്റെയും പിടിപ്പ് കേട് കൊണ്ട് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സർവ്വീസുകൾ പോലും ഓടിക്കാൻ കഴിയാത്ത ബസ്സുകൾ കയറ്റിയിട്ടിരിക്കുന്ന അവസ്ഥയിലാക്കിയിരിക്കുകയാണ്.പുതിയ ബസ്സുകൾ നിരത്തിലിറക്കിയും പുതിയ ഷെഡ്യൂളുകൾ അനുവദിച്ചും വരുമാനം വർദ്ധിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാവണം എന്നും യോഗം ആവശ്യപ്പെട്ടു.

വർക്കിംഗ് പ്രസിഡണ്ട്
ശിഹാബ് കുഴിമണ്ണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി
.കബീർ പുന്നല സ്വാഗതം പറയുകയും
 വൈസ് പ്രസിഡണ്ടുമാരായ സിദ്ധീഖലി എ പി മടവൂർ , അബ്ദുൽ ജലീൽ പുളിങ്ങോം,
സാജീദ് എ.ബി.സി മുണ്ടക്കയം, 
പി.എസ് ശിഹാബുദ്ധീൻ പോരുവഴി.സെക്രട്ടറിമാരായ
യൂസഫ് പാലത്തിങ്ങൽ പട്ടാമ്പി ,ജാഫർ സി.വെളിമുക്ക്  നജീബ് കെ.ടി കാരന്തൂർ, അൻസാർ.എ കവയത്ത്  
 എക്സ് ഓഫീഷ്യോ മെമ്പർമാരായ കുഞ്ഞിമുഹമ്മദ് കല്ലൂരാവി , സാദിഖലി സ്രാമ്പിക്കൽ. സുരേഷ് ചാലിപ്പുറായിൽ എന്നിവർ സംസാരിക്കുകയും ട്രഷറർ റഫീഖ് പിലാക്കൽ നന്ദി പറയുകയും ചെയ്തു.
Previous Post Next Post
3/TECH/col-right