കൊടുവള്ളി:ആരാമ്പ്രം കാഞ്ഞിരമുക്ക്
റോഡിൽ മുച്ചക്രവാഹനം നിയന്ത്രണം
വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ്
ചികിത്സയിൽ കഴിഞ്ഞ ആൾ മരിച്ചു.
കിഴക്കോത്ത് പരപ്പാറ ഒതേയോത്ത്
റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്.
മെയ് 12 ന് രാവിലെ
പതിനൊന്നരയോടെ കിഴക്കോത്ത് സർവ്വീസ് സഹകരണ
ബാങ്ക് വളം ഡിപ്പോ കേന്ദ്രത്തിന്
മുന്നിൽ വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ്
കോഴിക്കോട്മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിത്സയിൽ
കഴിയുന്നതിനിടെ ഇന്നലെ
ഉച്ചക്കായിരുന്നു മരണം.
വികലാംഗർ അസോസിയേഷൻ
കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി
സെക്രട്ടറിയായിരുന്നു. പിതാവ്:
ഉസ്സയിൽ കുട്ടിഹാജി. മാതാവ്: ഖദീജ.
ഭാര്യ: ഷഹനാസ്. മക്കൾ: ജിസാം,
ജാസിം, ജസീൽ (മൂവരും വിദ്യാർഥികൾ)
.സഹോദരങ്ങൾ: അബ്ദുൽ ലതീഫ്,
സീനത്ത്, ശരീഫ.
ഖബറടക്കം
ഇന്ന് (ബുധനാഴ്ച്ച) ഉച്ചയോടെ
കിഴക്കോത്ത് ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ.
Tags:
OBITUARY