Latest

6/recent/ticker-posts

Header Ads Widget

ഹജ്ജ്: അവസാന ഗഡു അടയ്ക്കുന്നതിനുള്ള തിയതി മെയ് 18 വരെ നീട്ടി.

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടയ്‌ക്കേണ്ട അവസാന ഗഡുവിന്റെ തിയതി നീട്ടി. മുന്‍പ് പറഞ്ഞിരുന്ന പ്രകാരം അവസാന ഗഡു അടയ്‌ക്കേണ്ട കാലാവധി 15ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇത് മെയ് 18 വ്യാഴാഴ്ച വരെ നീട്ടുകയായിരുന്നു. 

11010 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 4232 പുരുഷന്മാര്‍ക്കും 6778 സ്ത്രീകള്‍ക്കുമാണ് ഇത്തവണ ഹജ്ജിനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

അതേസമയം ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് ഹജ്ജ് സീസണില്‍ ഹജ്ജ് ചെയ്യാനോ ഉംറ ചെയ്യാനോ അനുവാദമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവര്‍ത്തിച്ചിരിക്കുകയാണ്. ഉംറ /എന്‍ട്രി പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്

Post a Comment

0 Comments