മക്ക : ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തിയവര്‍ രാജ്യം വിടുന്നതിനുള്ള സമയ പരിധി നിശ്ചയിച്ചു. ദുല്‍ഖഅദ 29 ആണ് ഉംറ തീര്‍ഥാടകര്‍ മടങ്ങുന്നതിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നല്‍കിയിരിക്കുന്ന അവസാന തീയതി. മേയ് 21 ന് ദുല്‍ഖഅദ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സീസണിനായുള്ള തയാറെടുപ്പ് തുടങ്ങിയിരിക്കെയാണ് ഉംറ തീര്‍ഥാടകര്‍ മടങ്ങുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനകം രാജ്യത്ത് തുടരുന്ന വിദേശ തീര്‍ഥാടകര്‍ മടങ്ങിയിരിക്കണം. തീര്‍ഥാടകര്‍ യഥാസമയം പുറപ്പെടുമെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ഉംറ കമ്പനികളെ ഉണര്‍ത്തി.
ഹജ്ജില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദേശ തീര്‍ഥാടകര്‍ ദുല്‍ഖഅദ ഒന്നുമുതല്‍ സൗദിയില്‍ എത്തിത്തുടങ്ങും. ദുല്‍ഹിജ്ജ നാലുവരെയാണ് വിദേശ തീര്‍ഥാടകര്‍ ഹജ്ജിനായി എത്തിച്ചേരുക.
Tags:
INTERNATIONAL