Trending

സമ്മര്‍ ക്യാമ്പ് ഇന്ന് സമാപിക്കും.

എളേറ്റില്‍  :  കഴിഞ്ഞ പത്ത് ദിവസമായി എളേറ്റില്‍ ഫോക്കസില്‍ നടന്ന് വരുന്ന യു പി വിഭാഗം വിദ്യാര്‍ത്ഥികളുടെ  വേനല്‍ക്കാല പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും.

കുട്ടികളുടെ കഴിവുകളെ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനും ഉപകരിക്കുന്ന പരിശീലന പരിപാടിയില്‍ വിദഗ്ധരായ ട്രൈനര്‍മാരാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കിയത്.

രണ്ടു ദിവസങ്ങളിലായി വയനാട് വീ സെറ്റ് ക്യാമ്പസില്‍ നടന്ന റസിഡന്‍ഷ്യല്‍ ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു.സമ്മര്‍ ക്യാമ്പിന്‍റെ സമാപന സെഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി ഉദ്ഘാടനം ചെയ്യും.
Previous Post Next Post
3/TECH/col-right