Trending

പിതാവും മകനും സഞ്ചരിച്ച ബൈക്കില്‍ മിനി ബസിടിച്ച്‌ പിതാവ് മരിച്ചു

പൂനൂർ:പൂനൂരില്‍ മിനി ബസ് ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. കേളോത്ത് കക്കാട്ടുമ്മല്‍ മുഹമ്മദലി ആണ് മരിച്ചത്.ഇന്നലെ  പൂനൂര്‍ അങ്ങാടിയില്‍ ആയിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന മകന്‍ മുഹമ്മദ് സിനാന് (13) പരിക്കേറ്റു. മരിച്ച മുഹമ്മദലി എസ് വൈ എസ് കേളോത്ത് യൂണിറ്റ് സെക്രട്ടറിയാണ്.

പൂനൂര്‍ ടൗണില്‍ നിന്നും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുമായി വീട്ടിലേക്ക് പോകുന്ന സമയത്ത് പിന്നില്‍ നിന്നും വന്ന മിനി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദലി മരിച്ചു.

ഭാര്യ: ഹഫ്സത്ത്. മറ്റൊരു മകന്‍: നിഹാല്‍. സഹോദരങ്ങള്‍: സഫിയ, സുബൈദ, നസീമ, അസ്മ.
Previous Post Next Post
3/TECH/col-right