പരപ്പൻപൊയിൽ- എളേറ്റിൽ വട്ടോളി റോഡിൽ വാടിക്കൽ ജംഗ്ഷനിലുണ്ടായ വാഹന അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
സ്കൂട്ടർ യാത്രികരായ ആവിലോറ സ്വദേശിനി സഫിയ മക്കൾ ഇസാൻ, സിയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് സാരമല്ല.
പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാർ മെയിൻ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം.യാത്രികർ തെറിച്ചുവീണെങ്കിലും സ്കൂട്ടർ കാറിനടിയിൽ പെട്ടു.പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അതേ സമയം പരപ്പൻപൊയിൽ - എളേറ്റിൽ വട്ടോളി റോഡിൽ വാടിക്കലിൽ പിക്കപ്പ് വാൻ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.
Tags:
THAMARASSERY