Trending

ജൽജീവൻ പദ്ധതി പൈപ്പിടൽ; ഇയ്യാട് അങ്ങാടിയിൽ പൊടിശല്യം രൂക്ഷം

എകരൂൽ: ജൽജീവൻ പദ്ധതിക്കു പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി റോഡ് കീറിയത് മൂലം ഇയ്യാട് അങ്ങാടിയിൽ പൊടിശല്യം രൂക്ഷം. പൊടിശല്യം കാരണം ഇയ്യാട് അങ്ങാടിയിലെ വ്യാപാരികളും, ഓട്ടോ ഡ്രൈവർമാരുമാണ് ദുരിതമനുഭവിക്കുന്നത്.

പൈപ്പ് സ്ഥാപിച്ചു കുഴി മൂടിയെങ്കിലും മണ്ണ് കൂനപോലെ ഉയർന്നു നിൽക്കുന്നത് പലകടകളിലും കയറാൻ പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.

സമീപ പ്രദേശത്തുകാർ പോലും ആശ്രയിക്കുന്ന ഇയ്യാട് അങ്ങാടിയിൽ പൊടിശല്യം 'ചുമ'ക്കും അനുബന്ധ രോഗങ്ങൾക്കും ഇടയാക്കുന്നതു മൂലം പലരും അങ്ങാടിയിലേക്ക് വരാൻ മടിക്കുന്നത് ഇയ്യാട് അങ്ങാടിയിലെ കച്ചവടത്തെയും ഓട്ടോസർവ്വീസിനെയും സാരമായി ബാധിക്കുന്നുണ്ട്.

അങ്ങാടിയിലെ പൊടിശല്യ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇയ്യാട് യൂനിറ്റ് ആവശ്യപ്പെട്ടു. റോഡരിക് ടാർ ചെയ്ത് പ്രശ്നം പരിഹരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ യോഗം മുന്നറിയിപ്പ് നൽകി. 

യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് കെ.പി ജമാലുദ്ദീൻ, വൈസ് പ്രസിഡന്റ് എ.കെ.ഗഫൂർ ഇയ്യാട് സംസാരിച്ചു. ഇ.അഷ്റഫ്, കെ.പി ലിനീഷ്, ബാലൻ മാമാനിയിൽ, മുനീർ ഡേഫ്രഷ്, ഉസ്മാൻ, എ.പി സദാനന്ദൻ, സി.കെ അമൃതേഷ്, സാദിഖ് മദീന, അഷ്റഫ് സഫ, ഷിനോദ് കുമാർ കൃഷ്ണദാസ് സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right