നരിക്കുനി:സ്റ്റെയർകെയ്സിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലങ്ങാട് തെയ്യത്തും കാവിൽ പരേതനായ ചന്ദ്രശേഖരന്റെ മകനും, ഫൈറ്റേഴ്സ് പാലങ്ങാട്,SN കോളേജ് വോളിബോൾ താരവുമായിരുന്ന പ്രജീഷ് പാലങ്ങാട് (41) മരിച്ചു. കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു അപകടം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഡ്രൈവറായിരുന്നു. അപകട സമയത്ത് വീട്ടിൽ പ്രജീഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം. കൊടുവള്ളി പോലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.
ഭാര്യ:മഞ്ജു.
Tags:
OBITUARY