Trending

ഇന്ത്യൻ ബേസ് ബോൾ ടീം അംഗം സന ജിൻസിയയെ അനുമോദിച്ചു.

മെയ്‌ 21 മുതൽ ജൂൺ 2 വരെ ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യ കപ്പ്‌ വനിതാ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സന ജിൻസിയയെ സ്കൂൾ പി. ടി.എ യുടെയും സ്റ്റാഫ്‌ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു.

പി.ടി.എ പ്രസിഡന്റ്‌ ബാബു കുടുക്കിൽ ഉപഹാരം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഏ. കെ കൗസർ അധ്യക്ഷത വഹിച്ചു.  കെ. കെ ജസീർ, ഷബീർ ചുഴലിക്കര, കെ. അബ്ദുൽ മുജീബ്, പി. ഷഫീഖ്, സി. പി സജീർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right