Trending

കെട്ടിട നിർമാണാനുമതി:അശാസ്ത്രീയ ഫീസ് വർധനവിനെതിരെ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

നരിക്കുനി:സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന അശാസ്ത്രീയമായി വർധിപ്പിച്ച കെട്ടിട അനുമതി ഫീസ് വർധനവിനെതിരെ നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി.സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ കഴിയത്തതാണ് ഈ വർദ്ധനവ്.

കെട്ടിട നിർമ്മാനുമതി മാത്രമല്ല വർദ്ധിപ്പിച്ചത് നിലവിലുള്ള കെട്ടിടങ്ങൾക്ക് ആനുപാതിക വർദ്ധനവ് ആണെങ്കിലും എനി മുതൽ അനുമതി വാങ്ങുന്ന പുതിയ കെട്ടിടങ്ങൾക്ക് 100 % ശതമാനത്തിലധികമാണ് പുതിയ നികുതി.(ഉദാ: നിലവിൽ 1000 രൂപ നികുതി അടക്കുന്ന വീടിന്റെ അതേ വിസ്തീർണമുള്ള പുതിയവീടിന് 2000 യിൽ അധികമാണ് നികുതി)

സർക്കാർ പ്രാഖ്യാപിച്ച ഭീമമായ പെർമിറ്റ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.പാവപ്പെട്ടവരെ പ്രയാസത്തിലാക്കുന്ന ഈ തീരുമാനത്തിൽ ഭേതഗതി വരുത്തണമെന്ന്  പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ബോർഡ് യോഗത്തിൽ വൈസ് പ്രസിഡണ്ട് മിനി പുല്ലം കണ്ടി പ്രമേയം അവതരിപ്പിച്ചു വികസനകാരവസമിതി ചെയർമാൻ ജൗഹർ പൂമംഗലം പിന്താങ്ങി.എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
Previous Post Next Post
3/TECH/col-right