മടവൂർ : എസ് ടി യു സ്ഥാപക ദിനത്തോടനുബന്ധിച്ച് മടവൂർ പഞ്ചായത്ത് എസ്ടിയു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എസ്.ടി.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.സി ബഷീർ പതാക ഉയർത്തി.പഞ്ചായത്ത് എസ്.ടി.യു പ്രസിഡണ്ട് സിദ്ദീഖ് അലി മടവൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി നിസാർ കൊട്ടക്കാവയൽ അധ്യക്ഷത വഹിച്ചു. മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കാസിം കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി കെ പി യസ്സാർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി. മടവൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് പി സി മൂസ, മുസ്തഫ ചക്കാലക്കൽ, നാസർ തെനപ്പോത്ത്, നാസർ കൊളായിൽ, ലത്തീഫ് എം.പി, റഫീഖ് കാളാങ്ങൽ, നജി നടലേടത്ത് തുടങ്ങിയവർ സംസാരിച്ചു.
കൊട്ടക്കാവയലിൽ എസ്.ടി.യു ജില്ലാ സെക്രട്ടറി പിസി മുഹമ്മദും, സി.എം മഖാമിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റിയാസ് ഖാനും രാംപൊയിലിൽ പഞ്ചായത്ത് എസ്ടിയു പ്രസിഡണ്ട് സിദ്ദീഖ് അലി മടവൂരും പതാക ഉയർത്തി.
Tags:
MADAVOOR