താമരശ്ശേരി: കെട്ടിട പെർമിറ്റ് അപേക്ഷ ഫീസ്, കെട്ടിട നികുതിയിലും വൻവർദ്ധന വരുത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇടതു സർക്കാറിനെതിരെ തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് ഉപാദ്ധ്യക്ഷൻ സയ്യിദ് അഷ്റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സലാം മാസ്റ്റർ അദ്ധ്യക്ഷ വഹിക്കുകയും കാദർ കുട്ടി നടുവണ്ണൂർ മുഖ്യപ്രഭാഷണവും നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ എം.മുഹമ്മദ് ഹാജി,എൻ. പി.മുഹമ്മദലി മാസ്റ്റർ,മെംമ്പർ ആർഷ്യ ബി.എം,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നദീർ അലി,കൊടുവള്ളി മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി എം ഭാസ്കരൻ എന്നിവർ പ്രതിഷേധ സംഗമത്തിന് അഭിവാദ്യമർപ്പിച്ചു പ്രസംഗിച്ചു.
ടി.പി.കെ ഇബ്രാഹിം മാസ്റ്റർ,ഒ.പി സാലിം,ടി പി അബ്ദുൽ മജീദ്, പി.സി. ലത്തീഫ്, സി.പിഅബ്ദുൽഅലി, എൻ.പിഅസീസ്,അഹമ്മദ് കുട്ടി പുതിയാറംമ്പത്ത്, മുഹമ്മദ് പി.സി മുക്ക്, മുഹമ്മദ് ഒതയോത്ത്, മുഹമ്മദ് അഫ്താബ് തുടങ്ങിയവർ സംബന്ധിച്ചു.
പി.ബാരി മാസ്റ്റർ സ്വാഗതവും നസീർ ഹരിത നന്ദിയും പറഞ്ഞു.
Tags:
THAMARASSERY