കൊടുവള്ളി: മലയാളികളുടെ പ്രിയ നടൻ മാമുക്കോയയുടെ നിര്യാണത്തിൽഅരങ്ങ് കലാസാംസ്കാരിക വേദി അനുശോചിച്ചു.സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്ന് പറയുകയും, പരിഷ്കാരത്തിനായി വാദിക്കുകയും ചെയ്ത നടനപ്രതിഭയെയാണ് മാമുക്കോയയുടെ നിര്യാണത്തിലുടെ നഷ്ടടമായിരിക്കുന്നത്.
ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കാരാട്ട് റസാഖ്,ബാപ്പുവാവാട്, പക്കർ പന്നൂർ, ഫൈസൽ എളേറ്റിൽ, എ.കെ.അഷ്റഫ് ,പി .വി.എസ്.ബഷിർ ,നാസർ പട്ടനിൽ, കലാം വാടിക്കൽ, ഫസൽ കൊടുവള്ളി, ഇ.സി.മുഹമ്മദ്, ഒ.പി. റസാഖ്, റാഷി താമരശ്ശേരി, കോയ പരപ്പൻ പോയിൽ സംസാരിച്ചു.
കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ടി.പി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:
KODUVALLY