Trending

അനുശോചന യോഗം സംഘടിപ്പിച്ചു.

എളേറ്റിൽ: എളേറ്റിൽ വട്ടോളിയിലെ സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ നിറസാന്നിധ്യവും, ഐ.എൻ.എൽ കിഴക്കോത്ത് പഞ്ചായത്ത് കൗൺസിലറുമായിരുന്ന വട്ടോളി തറുവെയ് ഹാജിയുടെ നിര്യാണത്തിൽ ഐ.എൻ.എൽ കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
    
അഡ്വ: പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സക്കരിയ എളേറ്റിൽ അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.സി.ഹുസൈൻ മാസ്റ്റർ, പി.സുധാകരൻ, മുഹ്ത്തസിൻ, അഹമ്മദ് കുട്ടി ഹാജി, കെ.എം നാസർ, കെ.കെ ജബ്ബാർ മാസ്റ്റർ, സി.പോക്കർ മാസ്റ്റർ, മുജീബ് ചളിക്കോട്, ഇസ്ഹാഖ് മാസ്റ്റർ, കണ്ടൻകുട്ടി, വി.കെ. സാലിഹ് തുടങ്ങിയവർ സംസാരിച്ചു.

എം.എസ് മുഹമ്മദ് മാസ്റ്റർ സ്വാഗതവും, തമ്മീസ് അഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right