Trending

ഇനി ധൈര്യമായി വീട് പൂട്ടി യാത്ര പോകാം;തരംഗമായി പോലീസിന്‍റെ ‘പോല്‍-ആപ്പ്'.

തിരുവനന്തപുരം: അവധിക്കാലത്ത് വീടുകൾ ഇനി സുരക്ഷിതം. ദൂര യാത്ര പോകുന്നവർക്ക് ഇനി വീടുകളിൽ കള്ളൻ കയറുമോ എന്ന പേടി വേണ്ട. അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് കേരളാ പോലീസിന്റെ ‘പോല്‍-ആപ്പ്’. ദൂര യാത്രകൾ പോകുന്നവർക്ക് പോലീസിന്റെ പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് പൊലീസ് അറിയിച്ചു.

വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്.

ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ
പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.
Previous Post Next Post
3/TECH/col-right