താമരശ്ശേരി:താമരശേരിയിലെ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നു.കാരാടിയിലാണ് സംഭവം. ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും പിസ്റ്റളിന്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.
പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.വെള്ള സ്വിഫ്റ്റ് കാറിൽ ആണ് സംഘം എത്തിയത്. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ആറു മാസം മുൻപാണ് നാട്ടിലെത്തിയത്.വിദേശത്തു നിന്നുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് വിവരം.
വീടിനു മുന്നിൽ നിൽക്കുകയായിരുന്നു ഷാഫി.രാത്രി ഒൻപതോടെ നാലംഗ സംഘമാണ് കാറിലെത്തി തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറിൽ പിടിച്ചു കയറ്റി.കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം കടന്നു കളഞ്ഞു.
പരിക്കേറ്റ സനിയ താമരശ്ശേരി താലൂക് ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി പോലിസ് അന്വേഷണം ആരംഭിച്ചു.
Tags:
THAMARASSERY