Trending

ഇന്ന് റമളാൻ 17; ബദര്‍ യുദ്ധ സ്മരണയില്‍ വിശ്വാസികള്‍

റമളാൻ മാസത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളിലൊന്നായ ബദര്‍ യുദ്ധ സ്മരണയിലാണ് വിശ്വാസികള്‍.ചരിത്രത്തില്‍ തുല്യത ഇല്ലാത്ത വിധം ധര്‍മവും അധര്‍മവും, നീതിയും അനീതിയും തമ്മിലുണ്ടായ പോരാട്ടമായിരുന്നു ബദര്‍ യുദ്ധം. ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധം എന്ന നിലയിലും ബദര്‍ യുദ്ധത്തിന് ഏറെ പ്രസക്തിയുണ്ട്.

ആയിരക്കണക്കിന് വരുന്ന ശത്രുവ്യൂഹത്തെ നിരായുധരായ ചെറിയൊരു സംഘം വിശ്വാസ ശക്തികൊണ്ട് നേരിട്ടു എന്നത് ചരിത്രം. ഇസ്‌ലാം ഒരിക്കലും യുദ്ധത്തെ അംഗീകരിച്ചിട്ടില്ലെന്നും നിര്‍ബന്ധിത ഘട്ടത്തില്‍ മാത്രമേ ഇസ്‌ലാം യുദ്ധം അനുവദിച്ചിട്ടുള്ളൂ എന്നുമാണ് ബദര്‍ യുദ്ധം നല്‍കുന്ന സന്ദേശം.

എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്ര്‍ യുദ്ധം.ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരായ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു തന്നെയാണ് ബദ്ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്.

ബദറില്‍ നബി(സ)യും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത് തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബി(സ)യെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.
Previous Post Next Post
3/TECH/col-right