കോഴിക്കോട്: ജാമിഅ മദീനതുന്നൂറിന് കീഴിൽ എസ് എസ് എല്‍ സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഇന്ന് (ഏപ്രിൽ 6) രാവിലെ 9 ന് ദാറുൽ ഹിദായ കോളജ് ഈങ്ങാപ്പുഴയിൽ നടക്കും.
ഉന്നത വിദ്യാഭ്യാസ അവസരങ്ങളും മൂല്യാധിഷ്ഠിത സംവിധാന സാധ്യതകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഫ്യൂച്ചര്‍ ടോക്ക്, കരിയര്‍ ഗൈഡന്‍സ്, പീര്‍ ടോക്ക് തുടങ്ങിയ സെഷനുകള്‍ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 7560924996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Tags:
CAREER