Trending

മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

താമരശ്ശേരി: വീട് പെർമിറ്റ് അപേക്ഷകൾ ഫീസുകൾ കുത്തനെ കൂട്ടിയ  ഇടതുപക്ഷ സർക്കാറിന്റെ തെറ്റായ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം മുസ്ലിം ലീഗ് നേതാവ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു യോഗത്തിൽ എംടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഹാഫിസ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി എപിസമദ് കോരങ്ങാട് സ്വാഗതവും ഇക്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു. ആശംസ അർപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പിപി അബ്ദുൽ ഗഫൂർ,എകെ കൗസർ മാസ്റ്റർ, കെ സി ഷാജഹാൻ, നിയാസ് ഇല്ലിപ്പറമ്പിൽ ,വാഹിദ് അണ്ടോണ ,അൽത്താഫ് ടി പി ,റിയാസ് കാരാടി  സംസാരിച്ചു.

റാഫി ഈർപ്പോണ,റഷീദ് സെയിൻ,നോനി ഷൗക്കത്ത് സാജിർ ഓ, ഷെരീഫ് അണ്ടോണ ,മുഹമ്മദ് തേക്കുംതോട്ടം ,ഷംനാസ് ചെമ്പ്ര, സിദ്ധീഖ് ചെമ്പ്ര ,അഷ്ക്കർ പരപ്പൻപൊയിൽ,റഹീസ്,കലാം,മിദ്ലാജ് അണ്ടോണ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right