കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു പണം ഈ മാസം ഏഴിനകം അടക്കണം. ഒന്നാം ഗഡു പ്രോസസിംങ് ഫീസ് ഉള്‍പ്പെടെ ഒരാള്‍ക്ക് 81,800 രൂപവീതമാണ് അടക്കേണ്ടത്. ഒരു കവറിലുള്ളവര്‍ ഒരുമിച്ച് ഓണ്‍ലൈനായോ അല്ലെങ്കില്‍ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്നും ഓരോ കവറിനും പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ചോ പണം അടക്കാം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചുകളിലാണ് പണമടക്കേണ്ടത്. ഹജ്ജിന്റെ രണ്ടാംഗഡു അടക്കമുള്ള സംഖ്യ വിമാന ചാർജ്ജ്‍, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീട് അറിയിക്കും.
തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യഗഡു 81,800 രുപ അടച്ച സ്ലിപ്പ്, ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്- ഫോട്ടോ പാസ്‌പോര്‍ട്ടിന്റെ പുറം ചട്ടയില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കണം), ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംങ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും അപേക്ഷയില്‍ ഒപ്പിടണം), പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജ്, അവസാന പേജ് എന്നിവയുടെ കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്‌പോര്‍ട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കില്‍ മാത്രം), കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കവര്‍ ലീഡറിന്റെ ക്യാന്‍സല്‍ ചെയ്ത പാസ്ബുക്കോ, ചെക്ക് ലീഫ് കോപ്പിയോ എന്നിവ ഈ മാസം 10 നുള്ളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണല്‍ ഓഫീസിലോ സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ യാത്ര റദ്ദാക്കും. ഈ സീറ്റുകളിലേക്ക് വെയ്റ്റിംങ് ലിസ്റ്റിലുള്ളവരേ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ജില്ലാ ഹജ്ജ് ട്രൈനര്‍മാരുമായോ ബന്ധപ്പെടാവുതാണ്. ഹജ്ജ് കമ്മിറ്റി ഓഫീസ്:ഫോ 0483 2710717, 0483 2717572.
ഹജ്ജ് ട്രൈനര്‍മാര്‍:
അമാനുള്ള കാസര്‍ഗോഡ് (9446111188), പി.വി ഗഫൂര്‍ കണ്ണൂര്‍ (9446133582), ജമാലുദ്ദീന്‍ കോനിയാന്‍ വയനാട് (9961083361), അഹമ്മദ്കുട്ടി (ബാപ്പു ഹാജി) കോഴിക്കോട് (9846100552), മുഹമ്മദ് റഊഫ്, മലപ്പുറം (9846738287), ജാഫര്‍ വിളയൂര്‍,പാലക്കാട് (9400815202).
Tags:
KERALA