Trending

സി. ഹൈദർ ഹാജി അനുസ്മരണം നാളെ എളേറ്റിൽ വട്ടോളിയിൽ

എളേറ്റിൽ: പൗര പ്രമുഖനും സുന്നി സംഘടനകളുടെ സാരഥിയുമായിരുന്ന പന്നൂർ സി ഹൈദർ ഹാജിയുടെ അനുസ്മരണവും പ്രാസ്ഥാനിക സംഗമവും നാളെ തിങ്കളാഴ്ച എളേറ്റിൽ മർകസ് വാലി ഹിഫ്ള് ക്യാമ്പസിൽ നടക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും.

കിഴക്കോത്ത് പഞ്ചായത്ത് പരിധിയിലെ  കേരള മുസ്ലിം ജമാഅത്ത് /എസ് വൈ എസ് /എസ് എസ്‌ എഫ് യൂണിറ്റ് ഭാരവാഹികളും പള്ളി,  മദ്രസ പ്രതിനിധികളും പങ്കെടുക്കും. സിപി മുഹമ്മദ് ഷാഫി സഖാഫി, പിജി അബ്ദുൽ അസീസ് സഖാഫി,  മുഹമ്മദ് സഅദി ചളിക്കോട്,  എം മുഹമ്മദ് നിയാസ്, സലാം മാസ്റ്റർ ബുസ്താനി സംബന്ധിക്കും.
Previous Post Next Post
3/TECH/col-right