Trending

നാടിന്‍റെ ഉത്സവമായി മങ്ങാട് എ യു പി സ്കൂൾ വാര്‍ഷികാഘോഷം

പൂനൂര്‍  : ഒരു മാസക്കാലമായി വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു വന്ന  മങ്ങാട്  എ യു പി സ്കൂള്‍ 
80 -ാം വാര്‍ഷികാഘോഷം ഉത്സവാന്തരീക്ഷത്തില്‍ സമാപിച്ചു . 33 വര്‍ഷത്തെ സേവനത്തിന് ശേഷം  സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അറബിക് അധ്യാപിക ടി എം നഫീസ ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സംഗമവും  സമാപന സമ്മേളനവും  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  വി കെ  അനിത ഉദ്ഘാടനം ചെയ്തു . ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിച്ചു.

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  എം കെ നിജില്‍ രാജ് , വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  ബിച്ചു ചിറക്കല്‍ , വാര്‍ഡ് മെമ്പര്‍  ഖൈറുന്നിസ റഹീം , സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ റസാഖ് , എന്‍ ആര്‍ അബ്ദുല്‍ നാസര്‍ ,  വിവിധ സാമൂഹിക  സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ അഷ്റഫ് മൂത്തേടത്ത് , കെ കെ അബ്ദുല്‍ ഗഫൂര്‍ , എം ഹംസ മാസ്റ്റര്‍ , കെ കെ പദ്മനാഭന്‍ , സി അബ്ദുല്‍ മജീദ് മാസ്റ്റര്‍ ,  ഇക്ബാല്‍ ചാലില്‍  , പി പി അനില്‍കുമാര്‍  , ടി പി ഷാജി , സജ് ന പി ,  കെ ഉമ്മര്‍ മാസ്റ്റര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു

 ഹെഡ്മിസ്ട്രസ് കെ എന്‍ ജമീല ടീച്ചര്‍ ആമുഖ പ്രഭാഷണവും ടി എം നഫീസ ടീച്ചര്‍ മറുപടി പ്രസംഗവും നടത്തി

സ്കൂള്‍ പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി 

രാവിലെ  പത്ത് മണിക്കാരംഭിച്ച് രാത്രി 11 മണി വരെ നീണ്ട് നിന്ന  കുട്ടികളുടെ കലാപരിപാടികള്‍ പ്രശസ്ത ഗാന രചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ കലാപരിപാടികള്‍ വീക്ഷിക്കാന്‍ ആയിരങ്ങളാണ്  സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച  ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയത് .
Previous Post Next Post
3/TECH/col-right