Trending

റമദാൻ മുന്നൊരുക്ക പ്രഭാഷണം മാർച്ച്‌ 16 മുതൽ.

പൂനൂർ : പൂനൂർ സർക്കിൾ എസ്‌ വൈ എസിന്റെ ആഭിമുഖ്യത്തിൽ “മർഹബൻ യാ റമദാൻ "എന്ന പേരിൽ റംസാൻ മുന്നൊരുക്ക പ്രഭാഷണവും ആത്മീയ സമ്മേളനവും സംഘടിപ്പിക്കുന്നു . ഈ മാസം 16 മുതൽ ആരംഭിക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ 18ശനിയാഴ്ച ആത്മീയ സമ്മേളനം നടക്കും .

പൂനൂരിൽ പ്രത്യേകം സജ്ജമാക്കിയ ചെറിയ എ പി ഉസ്താദ് നഗറിൽ നടക്കുന്ന പരിപാടിയിൽ യഥാക്രമം ഇബ്രാഹിം സഖാഫി താത്തൂർ , റഷീദ് സഖാഫി ഏലംകുളം , ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത് എന്നിവർ പ്രഭാഷണം നടത്തും .

സമാപന ആത്മീയ സമ്മേളനത്തിൽ സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദല്‍ അവേലം , സയ്യിദ് സുഹൈൽ മശ്ഹൂർ , വള്ളിയാട് മുഹമ്മദലി സഖാഫി , സാദിഖ് സഖാഫി പൂനൂർ ,അബ്ദുന്നാസർ സഖാഫി പൂനൂർ , നാസർ ബാഖവി മലേഷ്യ  തുടങ്ങിയവർ സംബന്ധിക്കും . സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം പ്രാർത്ഥനക്ക് നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right