Trending

സ്കൂട്ടർ വൈദ്യുതി കാലിൽ ഇടിച്ച് യുവാവിന് പരിക്ക്.

ഓമശ്ശേരി: ഓമശ്ശേരിക്ക് സമീപം നീലേശ്വരത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി കാലിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. ഓൺലൈൻ മാധ്യമ പ്രവർത്തകനും, OMAK രക്ഷാധികാരിയും , കർമ്മ ഓമശ്ശേരി സന്നദ്ധ സേനാ അംഗവുമായ പി.എസ്. അബീഷിനാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ അബീഷിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right