Latest

6/recent/ticker-posts

Header Ads Widget

സ്കൂൾ വാർഷികാഘോഷവും,യാത്രയയപ്പും.

ബാലുശ്ശേരി: കാന്തപുരം ജി.എൽ.പി സ്കൂൾ 'യൂഫോറിയ2023' വാർഷികാഘോഷവും യാത്രയയപ്പും നടത്തി. കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപ്രകടനങ്ങൾ നടന്നു. പി.ടി.എ പ്രസിഡൻറ് നവാസ് മേപ്പാടിന്റെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു.

സർവീസിൽ നിന്ന് വിരമിക്കുന്ന അറബി ടീച്ചർ സൈനബ, പി.ടി.സി.എം സേതുമാധവൻ നായർ എന്നിവർക്ക് പി.ടി.എയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ രാജ് സമ്മാനിച്ചു.
പ്രശസ്ത പിന്നണി ഗായകനും കൈരളി ടി വി പട്ടുറുമാൽ ഫൈനലിസ്റ്റുമായ ശ്രീജിത്ത് കൃഷണയുടെ സംഗീത വിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടി. എൽ എസ് എസ് വിജയികൾക്കും അൽമാഹിർ ജേതാക്കൾക്കുംവാർഡ് മെമ്പർ കെ കെ അബ്ദുല്ല മാസ്റ്റർ സമ്മാനവിതരണം നടത്തി.

എസ് എം സി ചെയർമാൻ ലിപിൻ ചന്ദ്രൻ , അജി മാസ്റ്റർ, എ കെ അബ്ദുൽ ജബ്ബാർ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കണാരു പി.കെ ,രാജൻ മാണിക്കോത്ത്, റഫീഖ് എൻ എച്ച് എന്നിവർ ആശംസകളർപിച്ചു. പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ എൻ. കെ മുഹമ്മദ് സ്വാഗതവും എം.പി.ടി.എ പ്രസിഡൻ്റ് ജദീറ.സി നന്ദിയും പറഞ്ഞു.

Post a Comment

0 Comments