എളേററിൽ:"ലഹരിയല്ല ലഹരി...കളിയാണ് യഥാർത്ഥ ലഹരി" എന്ന ആശയത്തെ ആസ്പദമാക്കി വി.സ്പോർട്ടോ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് അണ്ടർ 21 ഫുട്ബോൾ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റും, ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരിയുമായ എൻ.സി. ഉസ്സയിൻ മാസ്റ്റർ ട്രോഫികൾ സമ്മാനിച്ചു.
ക്ലബ് പ്രസിഡന്റ് ഹബീബ് എളേറ്റിൽ, ജനറൽ സെക്രട്ടറി സാലി മാസ്റ്റർ, ഇല്ല്യാസ് മാസ്റ്റർ, സെബിൻ, മുഹമ്മദ് അലി മെമ്പർ, ദിലീപ്, ആദിൽ മുഹമ്മദ്, ഷൈനോജ്, അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
SPORTS