കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ആയിക്കോട് മലയിൽ താമസിക്കുന്ന സുരേഷ് കുമാർ ലളിത എന്നവരുടെ രണ്ട് ആടുകളെ ഇന്നലെ രാത്രി വന്യജീവികൾ കടിച്ചുകൊന്നു. പരിസരപ്രദേശത്ത് വലിയ കാൽപ്പാടുകൾ കണ്ടത് പ്രദേശവാസികൾക്ക് ആശങ്ക ഉണ്ടാക്കി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെമ്പർ വി പി അഷ്‌റഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും , വെറ്റിനറി ഡോക്ടറെയും വിവരമറിയിച്ചു
സ്ഥലത്തെത്തിയ വെറ്റിനറി ഡോക്ടർ വിക്രാന്ത്, എബിൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പ്രസാദ്, ഷബീർ എന്നിവർ വിദഗ്ധ പരിശോധന നടത്തി.
ആശങ്കപ്പെടേണ്ടതില്ലെന്നും കോക്കാൻ പൂച്ച എന്ന ഇനത്തിൽ പെട്ട ജീവിയാവാനാണ് സാധ്യതയെന്നും അറിയിച്ചതോടെയാണ് ആശങ്ക നീങ്ങിയത്. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആടുകളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച് സംസ്കരിച്ചു.
Tags:
KODUVALLY