Trending

എൻ.എം.എം.എസ്. ജേതാക്കളെ അനുമോദിച്ചു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷം എൻ. എം.എം.എസ് പരീക്ഷ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ അധ്യാപക സംഘം വീട്ടിൽ ചെന്ന് അനുമോദിച്ചു.

അജയ് കൃഷ്ണ ഒ പി, ശ്രീനന്ദ എസ് ആർ, വൈഗ കൃഷ്ണ കെ സി എന്നിവർക്കാണ് അനുമോദനം. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷറഫ് മധുരം നൽകി.

എ വി മുഹമ്മദ്, പി ടി സിറാജുദ്ദീൻ, കെ അബ്ദുസ്സലീം, ഡോ. സി പി ബിന്ദു, കെ ശ്രീരഞ്ജിനി, കെ ജെമിനി, ലക്ഷ്മി ഭായ്, കെ സാദിക്ക് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right