ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് 2023-24 കാർബൺ ന്യൂട്രൽ ജെൻഡർ ബജറ്റ് ആയി അംഗീകരിച്ചു.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് 20 23 24 കാർബൺ ന്യൂട്രൽ ജെൻഡർ ബജറ്റ് ആയി അംഗീകരിച്ചു.ബജറ്റ് മീറ്റിംഗിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശിഹാന രാരപ്പക്കണ്ടി ബജറ്റ് അവതരിപ്പിച്ചു.
ബജറ്റിനെ പിന്താങ്ങി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സർജാസ് മാസ്റ്റർ, സുജാ ശോകൻ, ഹരിദാസൻ ഈച്ചരോത്ത്, ഐപി ഗീത, ഫാസിൽ എന്നിവരും ബജറ്റ് ചർച്ചയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സലിം, സി എം ഷാജി, കെപി ഷീബ, കൃഷ്ണവെണി മാണിക്കോത്ത് കെ ടി പ്രമീള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വേളൻകണ്ടി എന്നിവരും പങ്കെടുത്തു
ഉൽപാദന മേഖലയിലേക്ക് 119561840 രൂപയും പശ്ചാത്തല മേഖലകൾക്ക് 4440400 രൂപയും സേവനമേഖലയ്ക്ക് 102882760 രൂപയുമാണ് നീക്കി വെച്ചിട്ടുള്ളത്. ഈ തുകകളിൽ പാർശ്വകരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവെച്ച ഒരു കോടി രൂപ സ്ത്രീ സമൂഹത്തിന്റെ സർവ്വതോൻമുഖയായ ഉന്നമനത്തിനായി തയ്യാറാക്കിയ പദ്ധതികളായ തൊഴിൽ പരിശീലനം മൈക്രോ സംരംഭങ്ങൾ എന്നിവക്കായി നീക്കിവെച്ച ഒരു ഒരുകോടി രൂപ ഉൾപ്പെടുന്നു.
സംരംഭകത്വത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ തൊഴിൽ സംരംഭകർക്കും എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ബജറ്റ് ആണിത്
411786119 രൂപ വരവും.
411342480 ചെലവും 443639 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്
Tags:
NARIKKUNI