Trending

ചൂട് കനത്തതോടെ വ്യാപകമായി ചിക്കന്‍ പോക്‌സും; രോഗികളുടെ എണ്ണം കൂടുന്നു.

വേനൽ ചൂടിനൊപ്പം  ചിക്കന്‍പോക്സ് വ്യാപകം. ജനുവരി മുതല്‍  നിരവധി പേര്‍ക്ക് രോഗം പിടിപെട്ടതായിട്ടാണ് കണക്ക്. ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. അതിവേഗം പടരുന്ന രോഗമാണ് ചിക്കന്‍ പോക്സ്.

ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് ആദ്യം കാണുക പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് നിർദേശം, പരീക്ഷാകാലമായിതിനാല്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

രോഗബാധിതരായ കുട്ടികളെ പൊറ്റകള്‍ കൊഴിഞ്ഞു പോകുന്നതുവരെ സ്‌കൂളില്‍ വിടാതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പരീക്ഷയെഴുതുന്ന രോഗം ബാധിച്ച കുട്ടികള്‍ക്കായി വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കേണ്ടതാണ്. രോഗം ബാധിച്ച കുട്ടികള്‍ പരീക്ഷയെഴുതാന്‍ പോകുമ്പോള്‍ പൊതുഗതാഗതം ഉപയോഗിക്കരുത്.

രോഗലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും 7 - 10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

പ്രധാന ലക്ഷണങ്ങള്‍

1. ശരീരവേദന, കഠിനമായ ക്ഷീണം, പനി, നടുവേദന തുടങ്ങിയ കാണപ്പെടാം. കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത് കൂടുതലും കാണുന്നത് . 

2. തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ ആണ് രോഗബാധയുടെ പ്രധാന ലക്ഷണം. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം.

3. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്‌സിന്റെ മറ്റ് ലക്ഷണങ്ങളാകാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.

2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.

3. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.

4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

 5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
 
6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
Previous Post Next Post
3/TECH/col-right