Trending

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മാവൂർ: കോഴിക്കോട് മാവൂർ കൽപള്ളിയിൽ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (28) ആണ് മരിച്ചത്.

സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. 

കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. 

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 
Previous Post Next Post
3/TECH/col-right