പാചകവാതക വിലയില്‍ കൈ പൊള്ളിയതോടെ അടുക്കള സജീവമാക്കാന്‍ പഴമയിലേക്കുള്ള തിരിച്ചു പോക്കിലാണ് ജനം. നഗരങ്ങളില്‍ ഉള്‍പ്പെടെ വിറക് വില്‍പ്പന വര്‍ദ്ധിച്ചു. അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങിക്കിടന്ന വിറകടുപ്പുകള്‍ വീണ്ടും എരിഞ്ഞു തുടങ്ങി.
ഭൂരിഭാഗം അടുക്കളകളിലും പുകയില്ലാത്ത അടുപ്പുള്ളതിനാല്‍ കരിയും പുകയും പേടിക്കേണ്ടതില്ല. ആകെയുള്ള ബുദ്ധിമുട്ട് യുവതലമുറയ്ക്ക് വിറകടുപ്പ് കത്തിച്ച് ശീലമില്ലാത്തതും, പാചകത്തിന് ഗ്യാസടുപ്പിനേക്കാള്‍ സമയം വേണമെന്നതുമാണ്. നഗരത്തില്‍ പാളി വിറകും, പലക വിറകും കിലോയ്ക്ക് അഞ്ച് രൂപയ്ക്ക് മുതല്‍ ലഭ്യമാണ്.
പാചകവാതക വില വര്‍ദ്ധിക്കുന്തോറും വിറകിന് ആവശ്യക്കാരുടെ എണ്ണം കൂടുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ വാഹനങ്ങളിലെത്തി കിലോക്കണക്കിന് വിറകും വാങ്ങിയാണിപ്പോള്‍ പോകുന്നത്. പുകയില്ലാത്ത അടുപ്പിന്റെയും മണ്‍ അടുപ്പുകളുടെയും തീ എരിക്കാനുള്ള അറക്കപ്പൊടിയുടെയും വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. മണ്ണെണ്ണയ്ക്ക് ആവശ്യക്കാര്‍ കൂടുന്നുണ്ടെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. പൊടുന്നനെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വിറകിനു ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
പാചകവാതക വില.
ഗാര്‍ഹികാവശ്യം: 1110
വാണിജ്യാവശ്യം: 2124
0 Comments