എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾ
അഗ്നിക്കിരയാക്കിയ സംഭവത്തിൽ
വീട്ടുടമയുടെ സഹോദരൻ അറസ്റ്റിൽ.
എളേറ്റിൽ കായൽമൂലക്കൽ സുഗേഷ് (38) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.
സുഗേഷിന്റെ ജേഷ്ഠ സഹോദരൻ
രതീഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട
സ്കൂട്ടറും ബൈക്കുമാണ്
അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ
കൊടുവള്ളി പോലീസ് കേസെടുത്ത്
അന്വേഷണം നടത്തുന്നതിനിടെയാണ്
സഹോദരൻ തന്നെ പിടിയിലായത്.
രതീഷിന്റെ ഭാര്യ പണം കടം
വാങ്ങിയെങ്ങും എത്ര ചോദിച്ചിട്ടും തിരിച്ച്
തരാൻ തയ്യാറായില്ലെന്നും സുഗേഷ്
പോലീസിന് മൊഴി നൽകി. ഇതിലുള്ള
വൈരാഗ്യത്തിലാണ് രതീഷിന്റെ ഭാര്യയുടെ സ്കൂട്ടറിന് പെട്രോൾ ഒഴിച്ച് തീ
കൊടുത്തത്. ഇതിൽ നിന്ന്
തൊട്ടുടുത്തുള്ള ബൈക്കിലേക്കും തീ
പടരുകയായിരുന്നു.അയൽവാസികൾ
ഓടിയെത്തിയാണ് തീ അണച്ചത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്
ചെയ്തു.
Tags:
ELETTIL NEWS