Trending

കേരള ബജറ്റ് പ്രവാസികളെ അവഗണിച്ചു: പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി കോൺഗ്രസ്

കൊടുവള്ളി: പ്രവാസികളെ നിരാശപ്പെടുത്തുകയും വേദനപ്പെടുത്തുകയും ചെയ്ത ബജറ്റാണ് ഈ പ്രാവശ്യവും കേരള സർക്കാർ അവതരിപ്പിച്ചത് .
കോവിഡ് കാലത്ത് തിരിച്ചുവന്ന പ്രവാസികളെകുറിച്ചോ ഈകാലത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിൻറെ അവസ്ഥയെക്കുറിച്ചോ തൊഴിൽ നഷ്ടപ്പെട്ടവരുടെയും, വിസ കാലാവധി കഴിഞ്ഞവർക്ക് വിസ  പുതുക്കി കിട്ടാത്തവരുടെ
പ്രശ്നത്തെക്കുറിച്ചോ  പരാമർശിക്കുക പോലും ചെയ്യാതെയാണ് കേരള സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയും അവരെ അപമാനിക്കലുമാണെന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

19 ലക്ഷത്തോളം പ്രവാസികൾ തിരിച്ചു വന്നവരിൽ   പകുതിയിലധികം പേരും തിരിച്ചു പോകാത്തവരാണ് അവരുടെ തൊഴിൽ സംബന്ധമായ, ആരോഗ്യപരമായ,ജീവിത സംബന്ധമായ വിഷയകാര്യങ്ങൾ ഗൗരവത്തിൽ എടുത്തുകൊണ്ട് പുതിയ പാക്കേജ് പ്രഖ്യാപിക്കുകയും അവരുടെയും കുടുംബത്തിന്റെയും ജീവിതാവസ്ഥ പഠിക്കാൻ പുതിയ കമ്മീഷനെ നിയമിക്കണമെന്നും പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു

യോഗം പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബാബു കരിപ്പാല ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ അപ്പോളോ അധ്യക്ഷത വഹിച്ചു.ശശി മാസ്റ്റർ നരിക്കുനി, ഇബ്രാഹിം ഓമശ്ശേരി, അബ്ബാസ് tk താമരശ്ശേരി, അബ്ദുൽ അസീസ് കട്ടിപ്പാറ, ഷാഫി ചുണ്ടപ്പുറം,
TA ആൻറണി, എ കെ അഹമ്മദ് കുട്ടി, റഷീദ് കരുവൻപൊയിൽ, പിസി ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട്  അബ്ബാസ് കൊടുവള്ളി സ്വാഗതവും, സെക്രട്ടറി ടി പി സി നവാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Previous Post Next Post
3/TECH/col-right