Trending

ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായഹസ്തവുമായി അരങ്ങ് പ്രവർത്തകർ.

പൊഴുതന:പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായഹസ്തവുമായി  അരങ്ങ് കലാസാംസ്കാരിക വേദി പ്രവർത്തകർ.അവശകലാകാരൻമാരെയും ഭിന്നശേഷി വിദ്യാർഥികളേയും കാൻസർ ബാധിതരേയും സഹായിക്കുന്നതിന് അരങ്ങിൻ്റെ നേതൃത്വത്തിൻ നടന്ന് വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായി ലൗ ഷോറിലെ 35 ഭിന്നശേഷി വിദ്യാർഥികൾ, രക്ഷിതാക്കൾ, പരിചാരകർ, അധ്യാപകർ എന്നിവർക്ക് വസ്ത്രങ്ങൾ, ഭക്ഷണ കിറ്റുകൾ, ധനസഹായം എന്നിവ വിതരണം ചെയ്തു.അരങ്ങ് പ്രവർത്തകർ സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഒരു വർഷത്തെ ചിലവും ഏറ്റെടുത്തു.വിദ്യാർഥികൾക്ക്  വിനോദയാത്രയും ഒരുക്കിയിട്ടുണ്ട്.

അരങ്ങ് രക്ഷാധികാരിയും മുൻ എം.എൽ.എയുമായ കാരാട്ട് റസാഖ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.മൈജി ചെയർമാൻ എ.കെ.ഷാജി സഹായ പദ്ധതികളുടെ സമർപ്പണം നിർവ്വഹിച്ചു.കാൻസർ ബാധിതയായ അതിജീവിത സുനീറ മുണ്ടക്കുറ്റിക്ക് ചികിൽസ സഹായമായി ഒരു ലക്ഷം രുപയുംഎ.കെ.ഷാജി ചടങ്ങിൽ കൈമാറി.

അരങ്ങ് കലാസാംസ്കാരിക വേദി ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷതവഹിച്ചു.എ.കെ.അഷ്റഫ്,എ.കെ.ഗഫൂർ ,എ .കെ.ഹാരിസ്, സൈൻ മുഹമ്മദ് ഫാരിസ്,കലാം വാടിക്കൽ, ഒ.പി. റസാഖ്, ഇ.സി.മുഹമ്മദ്, നാസർ പട്ടനിൽ,ഹസ്സൻ കച്ചേരിമുക്ക്, പി.വി.എസ്. ബഷീർ, റഷീദ് സൈൻ ,ടി.പി. എ.മജീദ്, ടി.പി.നാസറുദധീൻ, ഷാനവാസ്കോരങ്ങാട്, കാരാട്ട് റഹീം,പ്രിൻസിപ്പാൾ സ്മിത ഷാജു എന്നിവർ സംസാരിച്ചു.

അരങ്ങ് കൺവീനർ കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും,ലൗ ഷോർ ട്രസ്റ്റ് അംഗംഅസീസ് വയനാട് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right