പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ലോക മാതൃഭാഷാ ദിനം ആചരിച്ചു. മാതൃഭാഷയുടെ മഹത്വം, ഭാഷാ പ്രയോഗത്തിലൂടെ കൈവരുന്ന സ്വാതന്ത്ര്യബോധം, തനിമ, നഷ്ടപ്പെട്ടു പോകുന്ന നാട്ടുവഴക്കങ്ങൾ എന്നിവ പ്രഭാഷണ വിഷയങ്ങളായി.
എ.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി. ഒ ജാഫർ സാദിഖ് അധ്യക്ഷനായി. കെ അബ്ദു സലീം വി പി വിന്ധ്യ, ഷിജിന പോൾ എന്നിവർ സംസാരിച്ചു. കെ സാദിഖ് സ്വാഗതവും അക്ഷദ് കെ എസ് നന്ദിയും പറഞ്ഞു.
Tags:
EDUCATION