പൂനൂർ:ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പൂനൂർ കോളിക്കൽ ആശാരിക്കണ്ടി അബ്ദുൽ നാസറിന്റെ മകൻ അനീസ് (23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എകരൂൽ കരുമലയിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകുന്നേരമാണ് മരിച്ചത്.കോളിക്കലിൽ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു.
Tags:
OBITUARY