Trending

ശതാബ്ദി ആഘോഷങ്ങളുടെ നിറവിൽ ചരിത്ര പാരമ്പര്യം ഉൾക്കൊള്ളുന്ന മടവൂർ എ യു പി സ്കൂൾ.

മടവൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി മാറി മൂന്ന് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ മടവൂർ എയുപി സ്കൂൾ അതിന്റെ ശതാബ്ദി ആഘോഷ നിറവിലാണ്യാത്രയയപ്പ് സമ്മേളനവും
സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മവും ഫെബ്രുവരി 21 ന് കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  നിർവഹിക്കും. ചടങ്ങിന്  ഡോ: എം കെ മുനീർ എം എൽ എ  അധ്യക്ഷത വഹിക്കും.

സ്കൂൾ മാനേജർ ടി കെ അബ്ദുറഹിമാൻ
ബാഖവി സന്ദേശ സംഭാഷണവും നടത്തും.ഇരുപത് വർഷം സ്കൂൾ പ്രധാന അധ്യാപകനായി  വിരമിക്കുന്ന സ്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ്, കെ ടി ഫാത്തിമക്കുട്ടി  എന്നിവരുടെ  യാത്രയയപ്പും ചടങ്ങിൽ നിർവഹിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ,പി മോഹനൻ മാസ്റ്റർ ,അഡ്വ: പ്രവീൺകുമാർ , എം എ റസാക്ക് മാസ്റ്റർ, കെ കെ ബാലൻ മാസ്റ്റർ ,ടി പി ജയചന്ദ്രൻ മാസ്റ്റർ, മുക്കം മുഹമ്മദ്, സലീം മടവൂർ ,കെ സി അബു , എ ഇ ഒ  സി പി  അബ്ദുൽ ഖാദർ  , ബിപിസി വി മെഹറലി, സീനിയർ ഡയറ്റ് ലക്ചറർ പി അബ്ദുൽ നാസർ , പിടി എ പ്രസിഡന്റ് ടി കെ അബൂബക്കർമാസ്റ്റർ,
മുസ്തഫ സഖാഫി മരഞ്ചാട്ടി,വി പി അബ്ദുൽ കരീം,ടി കെ സൈനുദ്ദീൻ, കെ ടി ഫാത്തിമ കുട്ടി  എം അബ്ദുൽ അസീസ്, വി ഷക്കീല ടീച്ചർ എന്നിവർ സംസാരിക്കും.
Previous Post Next Post
3/TECH/col-right