കേരളത്തിലെ ഗഫൂർ നാമധാരികളുടെ കൂട്ടായ്മ ഒരുങ്ങി.കോഴിക്കോട് കല്ലായി റോഡ് വുഡ്‌ഡിസ് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.
എം എ ഗഫൂർ എളേറ്റിൽ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ഗഫൂർ ചാമക്കാല ആമുഖ പ്രസംഗവും,ഗഫൂർ അയോദ്ധ്യ ഗുരുവായൂർ, ഗഫൂർ വി കെ താമരശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗഫൂർ പൂമക്കൊത്തു സ്വാഗതവും,എ സി ഗഫൂർ താമരശ്ശേരി നന്ദിയും പറഞ്ഞു.
പ്രസിഡന്റ് ഗഫൂർ പൂമക്കോത്, സെക്രട്ടറി ഗഫൂർ ചാമക്കാല, ട്രഷറർ എം എ ഗഫൂർ എളേറ്റിൽ എന്നിവരെയും,
വൈസ് പ്രസിഡന്റ് ആയി
എ സി ഗഫൂർ താമരശ്ശേരി, ഗഫൂർ ഗുരുവായൂർ ജോയിന്റ് സെക്രട്ടറി മാറായി ഗഫൂർ കാഞ്ഞങ്ങാട്, ഗഫൂർ വെള്ളിപ്പറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
വരുന്ന ദിവസങ്ങളിൽ കേരളത്തിൽ സജീവമായി ഗഫൂർ എന്ന് പേരായവരെ കൂട്ടായ്മയിലേക്ക് കൊണ്ട് വരാൻ യോഗം തീരുമാനിച്ചു.കേരളത്തിലെ ഗഫൂർ നാമധാരികൾ 9495316990, 70122 81691, 95398 26511 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:
KERALA