Trending

മടവൂർ എ യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് സമാപനം

മടവൂരിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കുന്ന  മടവൂർ എ.യു.പി. സ്കൂൾ നൂറാം വാർഷികാഘോഷത്തിന് ഇന്ന് (ചൊവ്വ) സമാപനം.മടവൂർ എ യു പി സ്കൂൾ വാർഷികാഘോഷ ങ്ങളുടെ സമാപന പരിപാടികളുടെ  ഉദ്ഘാടനം  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ദിഖലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്,വികസനകാര്യ ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ ,ക്ഷേമകാര്യ  ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്,വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ, ഇ എം  വാസുദേവൻ, പ്രജീന അഖിലേഷ് , ,മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി വി അബൂബക്കർ ,പി കെ സുലൈമാൻ മാസ്റ്റർ ,കാസിം കുന്നത്ത് ,കെ വി സുരേന്ദ്രൻ വിപിൻ വി, എൻ കാദർ മാസ്റ്റർ  , എം പി  ടി എ പ്രസിഡന്റ് മുനീറ വെളുത്തേടത്ത് , നഴ്സറി പി ടി എ പ്രസിഡന്റ് ആയിഷ എന്നിവർ ആംശസയും, പി യാസിഫ് നന്ദിയും അറിയിച്ചു.
Previous Post Next Post
3/TECH/col-right