Trending

ഹജ്ജ് 2023:അപേക്ഷ 12 വയസിനു മുകളിലുളളവർക്ക് മാത്രം.

ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ രാജ്യത്തു നിന്ന് ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കുന്നതിന് പോകുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു. 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ ഈ വർഷം​ ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യൊളളു. ഇ​തി​ന​കം അ​പേ​ക്ഷി​ച്ച 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ നി​ര​സി​ക്കുമെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ​ ന​ട​പ​ടി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ നി​ർ​ദേ​ശ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. കൊ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ 18നും 65​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി.
Previous Post Next Post
3/TECH/col-right