Trending

'ഇല' പദ്ധതി ഉദ്ഘാടനം ചെയ്തു.

പൂനൂർ : കാന്തപുരം ജി.എൽ.പി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'ഇല' എന്ന പേരിലുള്ള പഠന പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ നിർവഹിച്ചു.

നാലാം ക്ലാസിലെ വിദ്യാർത്ഥികളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനും വിവിധ വിഷയങ്ങളിൽ താൽപര്യം വർദ്ധിപ്പിച്ച് മുന്നോട്ടു കൊണ്ടുവരാനും ഉതകുന്ന ഈ പദ്ധതിയിൽ ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.
     
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് നവാസ് മേപ്പാട്ട്, എം.പി.ടി.എ ചെയർപേഴ്സൺ ജദീറ.സി എന്നിവർ ആശംസകൾ അർപ്പിച്ചു.ഇംഗ്ലീഷ് ട്രെയിനർ ജുമൈന ടീച്ചർ ക്ലാസിന് നേതൃത്വം നൽകി.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും വിബിന വിഷ്ണുദാസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right