താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നും ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ നിന്നും, ജി.വി.എച്ച്.എസ്.എ സ് ബാലുശ്ശേരിയിൽ നിന്നും 2022 ഒക്ടോബർ കെ -ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ഫെബ്രുവരി 15,16 തിയ്യതികളിൽ താമരശ്ശേരി ഗവ.യു പി സ്കൂളിൽ നടക്കും.
കാറ്റഗറി 1, കാറ്റഗറി 2 പരീക്ഷാർത്ഥികൾ ഫെബ്രുവരി 15 നും, കാറ്റഗറി 3, കാറ്റഗറി 4 പരീക്ഷാർത്ഥികൾ ഫെബ്രുവരി 16 നും ഹാജരാകണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക് ലിസ്റ്റ്, ഹാൾ ടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം താമരശ്ശേരി ഗവ.യു പി സ്കൂളിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണം. ഉച്ചക്ക് 3.00 മണി വരെ സർട്ടിഫിക്കറ്റ് പരിശോധന നടക്കും.
ഡിഗ്രി, ടിടിസി, ഡിഎൽഎഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്തവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഹാജരാകാൻ കഴിയാത്തവർ മാർച്ച് 14,16 തിയ്യതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് താമരശ്ശേരിയിൽ എത്തി വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണം.
Tags:
CAREER